
ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയം സ്ഥാപിച്ചിട്ടുള്ള ഉപഭ...

ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയം സ്ഥാപിച്ചിട്ടുള്ള ഉപഭോക്താക്കൾ, അവരുടെ ഉപയോഗശേഷം ഗ്രിഡിലേക്ക് അധികം നൽകിയ വൈദ്യുതിക്ക്, യൂണിറ്റിന് 2.69 രൂപ നിരക്കിൽ KSEBL നൽകാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചു. 2021 ഒക്ടോബർ 1 മുതൽ 2022 സെപ്റ്റംബർ 30 വരെയും, 2022 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെ ഗ്രിഡിലേക്ക് നൽകിയ / നൽകുന്ന അധിക വൈദ്യുതിക്കാണ് ഈ നിരക്ക് ബാധകം. 2022 സെപ്റ്റംബർ 30 ലെ ബാങ്ക്ഡ് യൂണിറ്റും 2022 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 ലെ ബാങ്ക്ഡ് യൂണിറ്റും എന്ന തരത്തിൽ രണ്ട് ഘട്ടമായി ആയിരിക്കും യൂണിറ്റിന് 2.69 രൂപ എന്ന നിരക്കിൽ സെറ്റിൽ ചെയ്യുക. ഗ്രിഡിലേക്കുള്ള വാർഷിക വൈദ്യുതി കയറ്റിറക്കുമതി അനുസരിച്ചാണ് ഈ തുക കണക്കാക്കുക. സൗരോർജ്ജ നിലയങ്ങളിൽ നിന്ന് ഗ്രിഡിലേക്ക് അധിക വൈദ്യുതി നൽകിയത് കണക്കാക്കുന്ന കാലാവധി ഏപ്രിൽ 1 മുതൽ അടുത്തവർഷം മാർച്ച് 31 വരെയാക്കി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. www.thapasenergy.in
Keywords
Subscribe for latest offers & updates
We hate spam too.
